Vegetable Seeds

Vegetable Seeds

എന്തുകൊണ്ടും കൃഷിചെയ്യാൻ അനുയോജ്യരാണ് നമ്മൾ കേരളീയർ . പണ്ടുതൊട്ടേ കേരളം കൃഷിയിൽ വൻതാല്പര്യം കാണിച്ചിരുന്നു. എന്നാൽ ഇന്ന് കേരളം കൃഷിയുടെ സ്ഥാനത്ത് മറ്റു മേഖലകളിലേക്ക് മാറിയിരിക്കുന്നു  

മുൻപ്  കേരളം മറുനാടുകളിലേക്ക് ധാരാളം ധാന്യങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതും കേരളത്തിലാണ്. കേരളം കൃഷിയിൽ നിന്ന് വളരെ അകന്നിരിക്കുന്നു.

പണം കൊടുത്തു നമ്മുക്ക് ആവശ്യമുള്ള നെല്ലും പച്ചക്കറികളും അങ്ങാടിയിൽ നിന്നും വാങ്ങുന്ന ഒരു സംസ്കാരത്തിലേക്ക് നമ്മൾ മാറിയിരിക്കുന്നു.. ഭാവിയിൽ കേരളം എന്താകുമെന്ന് നമുക്ക് കാത്തിരുന്നു കാണാം. 

  അതിനാൽ തന്നെ മരുന്ന് അടിച്ച പച്ചക്കറികളാണ് നമ്മളിൽ പലരും കഴിക്കുന്നത്.  തന്മൂലം കാൻസർ പോലുള്ള മാരകമായ അസുഖങ്ങൾ മുന്പില്ലാത്തതിനെക്കാൾ വർധിച്ചിരിക്കുന്നു. നമ്മുക്ക് ആവശ്യമുള്ള പച്ചക്കറി വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. വളരെ ചുരുങ്ങിയ സ്ഥലത്തു വളരെ നന്നായി നമ്മുക്ക് പച്ചക്കറി തോട്ടം ഉണ്ടാക്കാം. 

 നമ്മുക്ക് എങ്ങിനെ ഒരു ചെറിയ തോട്ടം ഉണ്ടാക്കി എടുക്കാം എന്നതിനെ കുറിച്ച് മനസ്സിലാക്കാൻ യൂട്യൂബ്  ഫേസ്ബുക് മുതലായ മാധ്യമങ്ങളെ ഉപയോഗ പെടുത്താം.  വളരെ ചെലവ് കുറഞ്ഞതും എന്നാൽ കൂടുതൽ വിളവുകിട്ടാവുന്ന അല്ലെങ്കിൽ സ്ഥല പരിധിയിൽ നിന്ന് കൊണ്ട് എങ്ങിനെ കൃഷി ചെയ്യാം  മാർഗങ്ങളെ കുറിച്ച് വ്യക്തമായ ലേഖനങ്ങളും വിഡിയോകളും ലഭ്യമാണ്.   

ഇന്ന് ഓൺലൈൻ ആയി ബുക്ക് ചെയ്താൽ നല്ലയിനം വിത്തുകൾ നമ്മുടെ വീട്ടിൽ എത്തിച്ചേരുന്നതാണ്..  ക്യാഷ് ഓൺ ഡെലിവറി ചെയ്താൽ വിത്തുകൾ കിട്ടിയതിനു ശേഷം മാത്രമേ പണം നൽകേണ്ടതുള്ളൂ...

പച്ചക്കറി വിത്തുകൾ എങ്ങിനെ നടആം    എന്നതിനെ കുറിച്ച് ചെറിയ രീതിയിൽ വിവരിക്കുന്നു.

വിത്തുകൾ മുളപ്പിക്കുന്നതിനു മുമ്പ് ഈ കാര്യങ്ങൾ ശ്രെദ്ധിക്കുക .വെണ്ട , കയ്പ, പടവലം, ചുരക്ക, മത്തൻ, കുമ്പളം മുരിങ്ങ, തണ്ണിമത്തൻ, പീച്ചിൽ, എന്നീ വിത്തുകൾ ചുരുങ്ങിയത്  6 മണിക്കൂറെങ്കിലും വെള്ളത്തിലിട്ടു കുതിർക്കേണ്ടതാണ്.  പയർ വിത്തുകൾ, വെള്ളരി, കുക്കുമ്പർ എന്നീ വിത്തുകൾ കുതിർക്കേണ്ടതില്ല. വിത്തുകൾ ഒരുപാടു ആഴത്തിൽ കുഴിച്ചിടരുത്.

ഇനി പാകി മുമുളപ്പിച്ചു തളികളായ ശേഷം മാറ്റി നേടേണ്ട വിത്തുകൾ : ചീര, വഴുതന, തക്കാളി, മുളകുവൈത്തുകൾ, കാബേജ്, കോളിഫ്ലവർ, ചെടിവിത്തുകൾ ഇവയൊന്നും കുതിർക്കേണ്ടതില്ല.

പാകി മുളപ്പിക്കാൻ ചകിരിചോറും മണ്ണും കൂട്ടിക്കലർത്തി മിശ്രിതമാണ് ഉത്തമം.  ചെറിയ വിത്തുകൾ ഉറുമ്പു  കൊണ്ട് പോകാതെ ശ്രെദ്ധിക്കുക...

" പരിചരണമാണ് ഏറ്റവും നല്ലവളം" .... അനാവശ്യ വളപ്രേയോഗം അമിതമായ വെള്ളം മുതലായ കാര്യങ്ങൾ ഒഴിവാക്കുക....