About Me

Water Tank Cleaner

The HANBAZ cleaner, enables ease of cleaning of the overhead water tanks in an efficient manner without emptying the tank, though the tank may contain sufficient water. It is light and easy to operate and cleaning can be done at one‘s convenience. 

Lotus Seeds

താമര വിത്ത് മുളപ്പിക്കുന്ന രീതി 

താമരവിത്തുകള്‍ അനുകൂല സാഹചര്യങ്ങളില്‍ പോലും മുളയ്ക്കാതിരിക്കാന്‍ ഇവയുടെ കട്ടിയുള്ള (AIR TIGHT ) പുറം തൊണ്ട്, വെള്ളത്തില്‍ കിടക്കുംബോളും അല്പ്പംു പോലും ജലാംശം അകത്തു കടക്കാതെ അതിനെ സഹായിക്കുന്നു. . (impervious to water). കുറഞ്ഞത് ഇരുനൂറു കൊല്ലമെങ്കിലും മുളക്കാതെ കിടക്കും.

വിത്തുകള്‍ ഉരുണ്ടതോ (Round) അല്പം നീണ്ടതോ (Oval) ആവാം രൂപത്തില്‍. ഒരു വശം കൂര്ത്തി രിക്കും (ഹെഡ്) മറു ഭാഗം ഒരു നുണക്കുഴി പോലെയും (Dimple end). ഇതില്‍ Dimple end ആണ് പൊട്ടിച്ചു കൊടുക്കേണ്ടത്. വശങ്ങളായാലും കുഴപ്പമില്ല. കൂര്ത്തe അറ്റം പൊട്ടിക്കരുത്. 

കത്തി, ഗാര്ഡൊന്‍ സിസേര്സ്,ചുറ്റിക ഉപയോഗിച്ച് പുറം തൊണ്ട് ചെറുതായി പൊട്ടിച്ചു കൊടുക്കാം , 

അരം, ഉരപ്പു കടലാസ്, പരുക്കനായ നിലം, ഉരകല്ല്, എന്നിവയില്‍ ഉരച്ചു തൊണ്ട് പൊട്ടിച്ചു കൊടുക്കാം. 

സൂകിഷിക്കണേ!!!!!! ഉള്ളിലെ വിത്തിന് ക്ഷതം സംഭവിക്കരുത്.

ഇതില്‍ നമുക്ക് ചെയ്യാന്‍ പറ്റിയ രീതി ഒരു അരം അല്ലെങ്ങില്‍ Sand Paper (#80) എന്നിവയില്‍ ഉരച്ചു പുറം തൊണ്ടു പൊട്ടിക്കുക എന്നതാണ്. ക്രീം നിറം കാണുന്ന വരെയേ ഉര്യ്ക്കാവു . പിന്നീട ഉരച്ചാല്‍ വിത്ത് കേടാവും. ശേഷം ഈ വിത്തിനെ ഒരു ഗ്ലാസ്‌ നല്ല വെള്ളത്തില്‍ ഇട്ടു വയ്ക്കാം. വിത്ത് വെള്ളം കുടിക്കാന്‍ തുടങ്ങും. ഈ സമയം വെള്ളത്തിന്റെ നിറം മാറിത്തുടങ്ങും . വെള്ളം മാറ്റി നല്ല വെള്ളം നിറച്ചു കൊടുക്കുക, വിത്തിന്ഏതാണ്ട് ഇരട്ടി വലുപ്പം വയ്ക്കും കുറച്ചു ദിവസങ്ങള്‍ കൊണ്ട്. പിന്നീട പതുക്കെ dimple end പൊട്ടി മുള പുറത്തേക്കു വരും. ഇലകളുണ്ടാവില്ല വെള്ളത്തിനടിയില്‍. ദിവസവും വെള്ളം മാറ്റുന്നതും നല്ലത്. ജലോ പരിതലത്തില എത്തിയാല്‍ ഇല വിരിയുകയായി. ഏതാണ്ട് നാലില വരുന്ന വരെയുള്ള ഭക്ഷണം വിത്തിനകത്ത് ഉണ്ടായിരിക്കും, ഒരു മാസത്തോളം ഇത് മതിയാവും. ഇതിനിടെ വേരുകള്‍ മുളക്കാന്‍ തുടങ്ങും. വേരുകള്‍ വന്നാല്‍ ഇതിനെ ശ്രദ്ധിച്ചു വെള്ളത്തില്‍ നിന്നും എടുത്ത് മാറ്റി നടാവുന്നതാണ്. ആറിഞ്ച് വ്യാസമുള്ള ഒരു പാത്രത്തില്‍ വെള്ളം നിറച്ചു അടിയില്‍ ചെളിമണ്ണ്‍ ചരല്‍ എന്നിവ ചേര്ത്ത് ഇട്ടിട്ടു അതില്‍ വേണം നടാന്‍. മണ്ണിര കമ്പോസ്റ്റും ഉപയോഗിക്കാം. കുറഞ്ഞത് ആറിഞ്ച് പൊക്കത്തില്‍ വെള്ളമുള്ളത് നല്ലത്.അഞ്ചാമത്തെ ഇല വരുന്നതോടെ അടിയില്‍ കിഴങ്ങ് ഉണ്ടാവാന്‍ തുടങ്ങും. വലുതാവുന്ന മുറയ്ക്ക്, ഈ പാത്രത്തിനെ ഒരു വ്യാസം കൂടിയ വലിയ ഒരു പാത്രത്തില്‍ ഇറക്കി വച്ച് വെള്ളമൊഴിച്ച് കൊടുത്താല്‍ വളരാന്‍ സ്ഥലം കൂടുതല്‍ കിട്ടും
 

Vegetable Seeds

എന്തുകൊണ്ടും കൃഷിചെയ്യാൻ അനുയോജ്യരാണ് നമ്മൾ കേരളീയർ . പണ്ടുതൊട്ടേ കേരളം കൃഷിയിൽ വൻതാല്പര്യം കാണിച്ചിരുന്നു. എന്നാൽ ഇന്ന് കേരളം കൃഷിയുടെ സ്ഥാനത്ത് മറ്റു മേഖലകളിലേക്ക് മാറിയിരിക്കുന്നു  

മുൻപ്  കേരളം മറുനാടുകളിലേക്ക് ധാരാളം ധാന്യങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതും കേരളത്തിലാണ്. കേരളം കൃഷിയിൽ നിന്ന് വളരെ അകന്നിരിക്കുന്നു.

പണം കൊടുത്തു നമ്മുക്ക് ആവശ്യമുള്ള നെല്ലും പച്ചക്കറികളും അങ്ങാടിയിൽ നിന്നും വാങ്ങുന്ന ഒരു സംസ്കാരത്തിലേക്ക് നമ്മൾ മാറിയിരിക്കുന്നു.. ഭാവിയിൽ കേരളം എന്താകുമെന്ന് നമുക്ക് കാത്തിരുന്നു കാണാം. 

  അതിനാൽ തന്നെ മരുന്ന് അടിച്ച പച്ചക്കറികളാണ് നമ്മളിൽ പലരും കഴിക്കുന്നത്.  തന്മൂലം കാൻസർ പോലുള്ള മാരകമായ അസുഖങ്ങൾ മുന്പില്ലാത്തതിനെക്കാൾ വർധിച്ചിരിക്കുന്നു. നമ്മുക്ക് ആവശ്യമുള്ള പച്ചക്കറി വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. വളരെ ചുരുങ്ങിയ സ്ഥലത്തു വളരെ നന്നായി നമ്മുക്ക് പച്ചക്കറി തോട്ടം ഉണ്ടാക്കാം. 

 നമ്മുക്ക് എങ്ങിനെ ഒരു ചെറിയ തോട്ടം ഉണ്ടാക്കി എടുക്കാം എന്നതിനെ കുറിച്ച് മനസ്സിലാക്കാൻ യൂട്യൂബ്  ഫേസ്ബുക് മുതലായ മാധ്യമങ്ങളെ ഉപയോഗ പെടുത്താം.  വളരെ ചെലവ് കുറഞ്ഞതും എന്നാൽ കൂടുതൽ വിളവുകിട്ടാവുന്ന അല്ലെങ്കിൽ സ്ഥല പരിധിയിൽ നിന്ന് കൊണ്ട് എങ്ങിനെ കൃഷി ചെയ്യാം  മാർഗങ്ങളെ കുറിച്ച് വ്യക്തമായ ലേഖനങ്ങളും വിഡിയോകളും ലഭ്യമാണ്.   

ഇന്ന് ഓൺലൈൻ ആയി ബുക്ക് ചെയ്താൽ നല്ലയിനം വിത്തുകൾ നമ്മുടെ വീട്ടിൽ എത്തിച്ചേരുന്നതാണ്..  ക്യാഷ് ഓൺ ഡെലിവറി ചെയ്താൽ വിത്തുകൾ കിട്ടിയതിനു ശേഷം മാത്രമേ പണം നൽകേണ്ടതുള്ളൂ...

പച്ചക്കറി വിത്തുകൾ എങ്ങിനെ നടആം    എന്നതിനെ കുറിച്ച് ചെറിയ രീതിയിൽ വിവരിക്കുന്നു.

വിത്തുകൾ മുളപ്പിക്കുന്നതിനു മുമ്പ് ഈ കാര്യങ്ങൾ ശ്രെദ്ധിക്കുക .വെണ്ട , കയ്പ, പടവലം, ചുരക്ക, മത്തൻ, കുമ്പളം മുരിങ്ങ, തണ്ണിമത്തൻ, പീച്ചിൽ, എന്നീ വിത്തുകൾ ചുരുങ്ങിയത്  6 മണിക്കൂറെങ്കിലും വെള്ളത്തിലിട്ടു കുതിർക്കേണ്ടതാണ്.  പയർ വിത്തുകൾ, വെള്ളരി, കുക്കുമ്പർ എന്നീ വിത്തുകൾ കുതിർക്കേണ്ടതില്ല. വിത്തുകൾ ഒരുപാടു ആഴത്തിൽ കുഴിച്ചിടരുത്.

ഇനി പാകി മുമുളപ്പിച്ചു തളികളായ ശേഷം മാറ്റി നേടേണ്ട വിത്തുകൾ : ചീര, വഴുതന, തക്കാളി, മുളകുവൈത്തുകൾ, കാബേജ്, കോളിഫ്ലവർ, ചെടിവിത്തുകൾ ഇവയൊന്നും കുതിർക്കേണ്ടതില്ല.

പാകി മുളപ്പിക്കാൻ ചകിരിചോറും മണ്ണും കൂട്ടിക്കലർത്തി മിശ്രിതമാണ് ഉത്തമം.  ചെറിയ വിത്തുകൾ ഉറുമ്പു  കൊണ്ട് പോകാതെ ശ്രെദ്ധിക്കുക...

" പരിചരണമാണ് ഏറ്റവും നല്ലവളം" .... അനാവശ്യ വളപ്രേയോഗം അമിതമായ വെള്ളം മുതലായ കാര്യങ്ങൾ ഒഴിവാക്കുക.... 

Amenities

24/7 availability

Reviews

1 Reviews

Ajith Kuttan Ashokan

17 February 2023

17 February

2023

Genuine & good.

Send a Message

An email will be sent to the owner

Areas Covered

All india